ചൈനയിൽ നിന്ന് ജപ്പാൻ ഉത്പാദനം മാറ്റുന്നു ; തങ്ങളുടെ കമ്പനികൾക്ക് 200 കോടി ഡോളർ സാമ്പത്തിക സഹായം

ജപ്പാൻ : ഉത്പാദനം ചൈനയിൽ നിന്ന് മാറ്റാൻ ജപ്പാൻ തങ്ങളുടെ കമ്പനികൾക്ക് 200 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങൾക്ക് ജപ്പാനെ പിന്തുടരാം, ഇത് ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ഗുരുപ്രസാദ് മോഹൻപാത്ര പറയുന്നു.വിപണിയുടെ വലിപ്പം കാരണം ഇന്ത്യയെ ആകർഷകമായ ലക്ഷ്യസ്ഥാനമായി പൊതുവെ കണക്കാക്കുന്നുന്നുണ്ട്. കയറ്റുമതി മേഖലയിലും ഇന്ത്യയെ പ്രധാന കേന്ദ്രമായി കണക്കാക്കുന്നു. ഇന്ത്യയുടെ വിപണി വലുപ്പം നിർമ്മാതാക്കളെ സംബന്ധിച്ച് ഗുണകരമാണ്. അതുപോലെ വിയറ്റ്നാമിൽ മൊബൈൽ നിർമ്മിക്കുകയാണെങ്കിൽ പ്രധാനമായും കയറ്റുമതി ചെയ്യണം. പ്രാദേശിക മാർക്കറ്റ് ഇല്ലാത്തതിനാൽ അവിടെ വിൽക്കാൻ കഴിയില്ല. എന്നാൽ 100 ഡോളറിൽ താഴെ വിലയുള്ള മൊബൈൽ ഫോണുകൾക്കായി ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. 200 ഡോളറോ അതിൽ കൂടുതലോ വിലയുള്ള മൊബൈലുകൾ കയറ്റുമതി ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

%d bloggers like this: