വനിതാ സംരംഭം – കെ.എസ്.ഐ.ഡി.സി

വി മിഷൻ കേരളയുടെ ലക്ഷ്യം നിലവിലുള്ള വനിതാ സംരംഭകരെ അവരുടെ വ്യവസായ ഉദ്യമത്തിനു പ്രോത്സാഹനവും പിന്തുണയും നൽകുക എന്നതാണ്. കൂടാതെ മിഷൻ കേരള ലക്ഷ്യമിടുന്നത് കേരളത്തിലെ വനിതകളിൽ സംരംഭകത്വത്തിൽ ഒരു പുതിയ സംസ്കാരം ഉണ്ടാക്കിയെടുക്കുക എന്നതുകൂടിയാണ്. കുടുംബശ്രീ, എം.എസ്.എം.ഇ.- ഡി.സി, സി.ഐ.ഐ. എന്നിവയോടു ചേർന്ന് വനിതാ സംരംഭകർക്ക് പൂർണ പിന്തുണ നൽകും എന്ന പ്രതീക്ഷയോടെയാണ് മിഷൻ പ്രവർത്തിക്കുന്നത്.

കുടുംബശ്രീ യുടെ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്കൊണ്ട്, ഒരു വനിതാ-ശാക്തീകരണ പരിപാടി വനിതാ സ്വയം സഹായ സംഘങ്ങളുടെ മൈക്രോ സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിലവിലുള്ള വനിതാ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന് സമയം എത്തിയിട്ടുണ്ടെന്ന് കെ.എസ്.ഐ.ഡി.സി. മനസ്സിലാക്കുന്നു.

സംരംഭക കഴിവുകളും സ്ഥാപനങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി, ഡബ്ല്യൂ. ഇ. മിഷൻ കേരള താഴെക്കൊടുത്തിരിക്കുന്ന അഞ്ച് കല്പനകൾ പുറപ്പെടുവിച്ചു;

  • നിങ്ങളുടെ ഉപദേശകനെ കണ്ടുമുട്ടുക: തുടർച്ചയായ മാനേജ്മെൻ്റ് പിന്തുണയ്ക്കായി
  • അനുഭവപ്പെടാൻ വേണ്ടി കാണുക: വിജയകരമായ യൂണിറ്റുകളിലേക്ക് പതിവ് എക്സ്പോഷർ സന്ദർശനങ്ങൾ
  • മൂലധനത്തിൻ്റെ ഉറവിടം ഉണ്ടാക്കുക: എളുപ്പമുള്ള സാമ്പത്തിക പിന്തുണ
  • സംരംഭം സമാരംഭിക്കുക: ഇൻകുബേഷൻ & അടിസ്ഥാന സൗകര്യ പിന്തുണ
  • മാർക്കറ്റുകളുമായി ബന്ധിപ്പിക്കുക: നെറ്റ്‌വർക്കിങ് പിന്തുണ

അങ്ങനെ വിവിധ തരത്തിൽ വനിതാ സംരംഭകരുടെ വ്യവസായ വളർച്ചക്ക് ഈ മിഷൻ പൂർണ്ണ പിന്തുണ നൽകുന്നു. WE- Mission Kerala, സംസ്ഥാനത്ത് വനിതാ സംരംഭകത്വത്തിൽ പ്രസരിപ്പ് പടർത്തി, ഈ രംഗത്തേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരാനും നിലവിലുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ നിലവാരം ഉയർത്താനും വിഭാവന ചെയ്യുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നടന്നുവരുന്ന തുടർച്ചയായ ഒരു ആരംഭപരിപാടിയാണ് WE- Mission.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്.
II ഫ്ലോർ, ചോയ്സ് ടവേർസ്,
മനോരമ ജംഗ്ഷൻ,
കൊച്ചി-682016
ഫോൺ: 0484- 2323010

%d bloggers like this: