സംരംഭകന്‍ അവസരങ്ങളിലെ വിജയസാധ്യതകള്‍ കണ്ടെത്തണം

സംരംഭകന്‍ ഏതു സാഹചര്യത്തില്‍പ്പെട്ടാലും അവിടെ അവസരം കണ്ടെത്താന്‍ ശ്രമിക്കുക. സമസ്ത മേഖലകളിലും വിജയിച്ച സംരംഭകരുടെ ജീവിതാനുഭവങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ച് അതില്‍നിന്ന് ആവേശംകൊള്ളുക. അവരില്‍ മിക്കവരും ആരംഭകാലത്ത് കയ്പേറിയ ജീവിതാനുഭവത്തിന്റെ ഉടമയായിരുന്നുവെന്നു മനസ്സിലാകും. നിരവധി പ്രതിസന്ധികള്‍ തരണംചെയ്താണ് അവര്‍ വിജയം കൊയ്തത്. അവസരങ്ങള്‍ എന്നും ലഭിക്കുന്നതല്ല. ലഭിക്കുന്ന അവസരങ്ങളില്‍നിന്ന് ഓടിയൊളിക്കുന്നതിനു പകരം അവസരങ്ങളില്‍നിന്നു സാധ്യത കണ്ടെത്താന്‍ ശ്രമിക്കുക. ശരിക്കു ശ്രമിച്ചാല്‍ മാത്രമെ അവസരങ്ങളിലെ വിജയസാധ്യതകള്‍ കണ്ടെത്താന്‍കഴിയൂ. ഞാന്‍ ചെയ്യുന്നതൊന്നും ശരിയാകില്ല, എന്നെ ഒന്നിനും കൊള്ളില്ല, എന്ന ചിന്ത മാറ്റിവയ്ക്കുക.

ആ രീതിയിലുള്ള നെഗറ്റീവ് ചിന്ത മാറാത്തിടത്തോളം ഒരു സംരംഭത്തിലും വിജയിക്കില്ല. എപ്പോഴും ശുഭാപ്തിവിശ്വാസം വേണം. ശുഭാപ്തിവിശ്വാസമുള്ളവര്‍ മാത്രമെ വിജയിച്ചിട്ടുള്ളു. നിഷേധാത്മകചിന്ത ഉള്ളവരാരും വിജയംകണ്ടിട്ടില്ല. അവസരം കണ്ടെത്തിയതുകൊണ്ടുമാത്രം വിജയിച്ചുവെന്നു പറയാന്‍കഴിയില്ല. കണ്ടെത്തിയ അവസരങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി വപണിയില്‍ ഇറക്കി വിജയം കൊയ്താല്‍ മാത്രമെ അതിന്റെ പൂര്‍ണതയില്‍ എത്തുന്നുള്ളു. പരമാവധി ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വിപണിയില്‍ വില്‍പ്പനടത്തി പണമുണ്ടാക്കണം. മുന്നിട്ടിറങ്ങുന്നവര്‍ എന്നും ഏറ്റെടുക്കുന്ന ഏതു കാര്യവും ശ്രദ്ധാപൂര്‍വം ചെയ്തു വിജയിപ്പിക്കും. ചിട്ടയായ നടത്തിപ്പും ബന്ധപ്പെട്ടവരുമായി ചര്‍ച്ചകളും ആലോചനകളും നടത്തി അവരെ ബോധ്യപ്പെടുത്തി മാത്രമെ അവര്‍ മുന്നോട്ടുപോവുകയുള്ളു. നല്ല സംരംഭകരുടെ വിജയരഹസ്യമെന്നാല്‍ നല്ല അവസരം വന്നപ്പോള്‍ അതിലേക്ക് എടുത്തുചാടിയെന്നതാണ്.

പ്രചോദനവും നൈപുണ്യവും സംരംഭകന്റെ കൈമുതലാണ്. ജനങ്ങളുമായി കൂടുതല്‍ അടുക്കുകയും നല്ല ബന്ധം പുലര്‍ത്തുകയും വേണം. പ്രതിബന്ധങ്ങളെ നേരിടാനുള്ള കഴിവും വേണം. മറിച്ച്, അതൊരു അവസരമായി കാണണം. തിരിച്ചടി എന്നത്, മുന്നോട്ടുള്ള കുതിച്ചുചാട്ടത്തിന്റെ പ്രാരംഭമായുള്ള ഒരുക്കത്തില്‍ കവിഞ്ഞ ഒന്നുമല്ല. പരാജയങ്ങളെ ഒരിക്കലും ഭയക്കാതിരിക്കുക. പോസിറ്റീവ് മനോഭാവം പരാജയത്തോടും പുലര്‍ത്തുക. ആത്മവിശ്വാസവും പോസിറ്റീവ് ചിന്താഗതിയും എനിക്കു കഴിയുമെന്ന ചിന്തയും കഠിനാധ്വാനവും വേണം. വിജയത്തില്‍ കൂടുതല്‍ ആഹ്ലാദിക്കാതിരിക്കുകയും തിരിച്ചടികളിലും നഷ്ടത്തിലും വിഷമിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നല്ല സംരംഭകര്‍.

കടപ്പാട് 

%d bloggers like this: