കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജി കേരള

സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വാഹന നിര്‍മ്മാണ രംഗത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) വികസനക്കുതിപ്പ്. കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജി കേരളയുടെ കേരളത്തിലെ പത്താമത്തെ ഷോറൂം കണ്ണൂര്‍ തോട്ടടയില്‍ ഉദ്ഘാടനം ചെയ്തു. വില്‍പന, സര്‍വീസ്, ചാര്‍ജ്ജിങ് ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഉടന്‍ തന്നെ ഷോറൂമുകള്‍ തുറക്കും. ഇതര സംസ്ഥാനങ്ങളിലും ഷോറൂമുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതര രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, ലാവോസ് എന്നിവിടങ്ങളില്‍ ഷോറൂം തുടങ്ങാനുള്ള അന്വേഷണം വന്നിട്ടുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടിയുണ്ട്. വില്‍പന കേന്ദ്രങ്ങള്‍ വഴിയും കമ്പനിയില്‍ നേരിട്ടും ബുക്കിങ് സ്വീകരിക്കും. ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ്. നഷ്ടത്തിലായി അടച്ചുപൂട്ടാനിരുന്ന ഈ പൊതുമേഖലാ വ്യവസായ സ്ഥാപനം ഇലക്ട്രിക്ക് ഓട്ടോ നിര്‍മ്മാണത്തിലൂടെ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇ-ഓട്ടോകള്‍ അതിരുകള്‍ കടന്ന് നേപ്പാളിലെ നിരത്തുകളിലും ഓട്ടം തുടങ്ങിയിരുന്നു.

%d bloggers like this: