ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കാന്‍ വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (KIED). അഹമ്മദാബാദ് ആസ്ഥാനമായുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII)യുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഭക്ഷ്യ സംസ്‌കരണം, ഗാര്‍മെന്റ്‌സ്, ജനറല്‍ എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകള്‍ക്കായാണ് ക്ലാസ് നടത്തുക.സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് അതത് മേഖലകളിലോ പൊതുവായോ കോഴ്‌സിന് ചേരാം. സംരംഭം തുടങ്ങാനുള്ള പ്രക്രിയകള്‍, സംരംഭകത്വ വികസനം എന്നിവയെകുറിച്ച് അവബോധം ഉണ്ടാക്കുക, സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള സാമ്പത്തിക, സാമ്പത്തികേതര സഹായങ്ങള്‍ പരിചയപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ബിഹേവിയറല്‍ ട്രെയിനിംഗ്, റിസോഴ്‌സ് ബില്‍ഡിംഗ്, സംരംഭകര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങളും അവസരങ്ങളും വിവരിക്കുക, ബിസിനസ് പ്രൊഫൈല്‍ തയ്യാറാക്കല്‍, ബിസിനസ് പ്ലാന്‍ ഫോര്‍മുലേഷന്‍, ഒരു ബിസിനസ് പ്ലാനിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തല്‍, ചെറുകിട ബിസിനസ് മാനേജുമെന്റ് എന്നിവ ക്ലാസില്‍ വിഷയമാകും.താല്പര്യം ഉള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് ( www.kied.info) ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച അപേക്ഷ മെയില്‍ ( [email protected] ) വഴി സമര്‍പ്പിക്കണം. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നതവര്‍ 5000 രൂപ ഫീസ് നല്‍കണം. അഞ്ച് ദിവസം നീളുന്ന പരിശീലന പരിപാടി മലയാളത്തിലാണ്. രാവിലെ 10 മുതല്‍ നാല് മണിവരെ സൂം പ്ലാറ്റ്‌ഫോമിലാണ് ക്ലാസുകള്‍.