സാമ്പത്തിക പാക്കേജ്: നാലാംഘട്ട പ്രഖ്യാപനം ഇന്ന്

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാലാംഘട്ട സാമ്പത്തിക പാക്കേജ് ശനിയാഴ്ച പ്രഖ്യാപിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകീട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിക്കുക. സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാംഭാഗത്തില്‍ കാര്‍ഷിക, മത്സ്യ, മൃഗസംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 1.63 ലക്ഷം കോടിയുടെ പദ്ധതികളാണ് മൂന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്. മൊത്തം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുകയെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ അറിയിച്ചിരുന്നു.

%d bloggers like this: