CoursesNews

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം ടൂൾ റൂം കം ട്രെയിനിംഗ് സെന്ററിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക മേഖലയിൽ വലിയ തൊഴിൽ സാധ്യതകളുള്ള സിഎൻസി മെഷീൻ ഓപ്പറേഷൻ രംഗത്താണ് പരിശീലനം.

25 ദിവസം വീതമുള്ള രണ്ട് കോഴ്സുകളാണ് ഉള്ളത് — സിഎൻസി മില്ലിംഗ് മെഷീൻ ഓപ്പറേഷൻ, സിഎൻസി ലെയ്ത്ത് മെഷീൻ ഓപ്പറേഷൻ. ഐടിഐ, പ്ലസ് ടു, അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി കുറ്റിപ്പുറം കെൽട്രോൺ സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0494 2697188, 9895106748

Leave a Reply